Friday, April 11, 2008

എന്നെ പറ്റി ....

...കോട്ടയം മെഡിക്കല്‍കോളേജില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി .... അനാട്ടമിയുടെയും ഫിസിയോളജിയുടെയും മറ്റും ലെക്ചര്‍ ക്ലാസ്സില്‍ ഉറങ്ങി വീഴുവാന്‍ തുടങ്ങിയപ്പോള്‍ സ്വയം കുറിച്ചുകൊടുത്ത മരുന്നാണ് എഴുത്ത് അഥവാ രചന ... ഇതു വരെ സൈഡ് എഫക്ത്സ് ഒന്നും തന്നെ ഇല്ലാതെ മുന്നോട്ടു പോകുന്നു...

Sunday, April 6, 2008

കവിയായിരുന്നില്ല ഞാന്‍

കനവില്‍ നീയൊരു

കൊഴിയാത്ത പുഷ്പമായി വിരിയും വരെ .....

കടലാസ്സില്‍ നിന്മുഖം

പകര്‍ത്തുന്ന നേരത്ത്

അറിയാതെ ഞാനും കലാകാരനായി .....

Saturday, April 5, 2008

നേഴ്സിംഗ് സുന്ദരി

എത്രയും പ്രിയപ്പെട്ട പേരറിയാത്ത എന്റെ നഴ്സിംഗ് സുന്ദരിക്ക് ,





ഇരുളടഞ്ഞ പ്രവേശന പരീക്ഷാ കാലത്ത് കൊട്ടിയടക്കപെട്ട എന്റെ ഹൃദയത്തിന്റെ വാതില്‍ വെട്ടി തുറന്നു , രാത്രി പകലാക്കി ഞാന്‍ കുത്തി കുറിക്കുന്ന തുടര്നുള്ള എന്റെ വരികള്‍ നീ കാണാതെ പോയ എന്റെ ഹൃദയത്തിന്റെ കേസ് ഹിസ്ടറി ആണ്.

ആതുര ശുശ്രൂഷ പ്രൊഫഷനായി സ്വീകരിച്ചവരാനല്ലോ നമ്മള്‍ രണ്ടും..ഓവര്‍ ടൈമുകളും നൈറ്റ്‌ ഡ്യൂട്ടി കളുംനിറഞ്ഞ നമ്മുടെ ജീവിത യാത്രയില്‍ അല്പം സ്നേഹത്തിനായി മുറവിളി കൂട്ടുന്ന നമ്മുടെ ഹൃദയങ്ങളുടെ വേദന അന്യോന്യം കണ്ടില്ലെന്നു നടിക്കുന്നത്‌ ശരിയാണോ..?

ഓ പ റേഷന്‍ തീയറ്ററിലെ രക്ത ചോരിച്ചില്‍ കണ്ടു പകച്ചു പോയ നിന്‍റെ കണ്ണുകള്‍ എന്‍റെ ഓര്‍മയുടെ ഓളങ്ങളില്‍ ഒരിക്കലും അണയാത്ത ഒരു വിളക്ക് മരമായി വിളങ്ങുന്നു. പതിനാലാം വാര്‍ഡില്‍ നമ്മള്‍ ഒരുമിച്ചുള്ള ആ പോസ്റ്റിങ്ങ്‌ ദിനങ്ങളില്‍ കേസ് എടുക്കുവാന്‍ ഞാന്‍ സമീപിച്ച രോഗികളുടെ പള്‍സ്എടുക്കുവാന്‍ നീ എത്തിയത് മന പ്പൂര്‍വ്വം ആയിരുന്നില്ലേ?

വിരസമായ ആ വാര്‍ഡ്‌ ക്ലാസ്സുകള്‍ക്ക്‌ ചെവിനല്കാതെ ഞാന്‍ നിന്നെ തന്നെ നോക്കി നില്‍ക്കുമ്പോള്‍ എന്നെ കണ്ടില്ലെന്നുനടിച്ചു നീ എടുത്ത ഇന്‍ ജെക്ഷനുകള്‍ തുളച്ചു കയറിയത് എന്‍റെ ഹൃദയതി ലേക്കയിരുന്നു..

വിശ്രമിക്കുവാന്‍ പൂമര തണലും ശ്വസിക്കുവാന്‍ സുഗന്ധ വാഹിയായ മന്ദ മാരുതനും തികച്ചും അന്യമായ ആശുപത്രി വരാന്ത കളാകുന്ന നമ്മുടെ സ്വന്തം ക്യാമ്പസില്‍ , ഫീനോള്‍ മണമുള്ള ഒഴിഞ്ഞ കോണി ലായി തുരുമ്പിച്ചു കിടക്കുന്ന ഇരുമ്പു കട്ടിലില്‍ ളകളില്‍ ഒരുമിച്ചിരുന്നു സല്ലപിക്കാന്‍ നിനക്കാഗ്രഹം ഇല്ലേ?

ഒരിക്കലും വറാത്ത ഒരു ഐ വി ബോട്ടില്‍ പോലെ നീ എന്നില്‍ തുള്ളി തുള്ളിയായി സ്നേഹം ചൊരിയുന്നതും കാത്തു



സ്നേഹത്തോടെ

ഒരു എം ബി ബി എസ പയ്യന്‍

mazhathulliyil kuthirtha mohangal..

മഴക്കാല സന്ധ്യയില്‍
മനസ്സിന്‍റെ തീരത്തു
ഭാവന മഴയായി പെയ്തുവെങ്കില്‍ ...
ഹൃദയത്തില്‍ സൂക്ഷിച്ച
പ്രണയത്തിന്‍ മൊട്ടുകള്‍
കവിതയായി മെല്ലെ വിരിഞ്ഞുവെങ്കില്‍...
മരക്കൊമ്പില്‍ മഴയത്തു
മരവിച്ചു പാടുന്ന
പൂങ്കുയില്‍ ചാരത്തു വന്നുവെങ്കില്‍...
കുറിക്കുന്ന വരികള്‍
അതോരോന്നായി ഈണത്തില്‍
സ്രുതിമീട്ടി അവളൊന്നു പാടിയെങ്കില്‍
നിറമേഴു വിരിയിച്ചു
വാനില്‍ വിളങ്ങുന്ന
മഴവില്ലു മയിലായി താഴെ വന്നുവെങ്കില്‍
പാട്ടില്‍ മയങ്ങി നി-
ന്നെന്‍ മുന്നില്‍ അഴകുള്ള
പീലി നിവര്‍ത്തിയോന്നാടിയെങ്കില്‍



Monday, March 3, 2008

പ്രിയ സഖി

പലരും പറഞ്ഞന്നു പറയേണമെന്‍ ,
പ്രിയ സഖിയൊടെന്‍ പ്രണയസുധാരഹസ്യം..
പക്ഷെ ഞാന്‍ അറിഞ്ഞില്ല പറയാതെ തന്നവള്‍
പണ്-ടേ എനിക്കായി കാത്തിരുന്നൂ......!


പഠിക്കുവാന്‍ പുസ്തകം തുറക്കുമ്പോളെപ്പൊഴും
പതിവായി നിന്മുഖമോര്‍മ വരും.............
അറിവിന്‍റ്റെ താളുകള്‍ എനിക്കായുണരുമ്പോള്‍,
അറിയാതെ നിന്നെ ഞാന്‍ ഓര്‍ത്തിരിക്കും..


സ്വപ്നത്തില്‍ വന്നു നീ മെല്ലെ വിളിക്കുമ്പോള്‍
സത്യമെന്നൊര്‍ത്തു ഞാനുണര്‍ന്നു നോക്കും...നിന്നെ
ചുറ്റും പരതി നിരാശനാകും....

മുടിയില്‍ നീ ചൂടുന്ന പുവിതള്‍ കൊഴിയുമ്പോള്‍

‍മുടങാതെ ഞാനതു ശേഖരിക്കും....
മയില്‍ പീലി പോലെ നിന്‍ ചിത്രങള്‍ക്കിടയില്‍
മറക്കാതെ ഞാനതു പാത്തുവയ്ക്കും...


ഇടവഴിപ്പാതയില്‍ ഇടക്കിടെ കാണുമ്പോള്‍,
കണ്ണിടറാതെ നിന്നെ ഞാന്‍ നോക്കി നില്ക്കും... നിന്നെ
കണ്ണിടറാതെ ഞാന്‍ നോക്കി നില്ക്കും...