Saturday, April 5, 2008

mazhathulliyil kuthirtha mohangal..

മഴക്കാല സന്ധ്യയില്‍
മനസ്സിന്‍റെ തീരത്തു
ഭാവന മഴയായി പെയ്തുവെങ്കില്‍ ...
ഹൃദയത്തില്‍ സൂക്ഷിച്ച
പ്രണയത്തിന്‍ മൊട്ടുകള്‍
കവിതയായി മെല്ലെ വിരിഞ്ഞുവെങ്കില്‍...
മരക്കൊമ്പില്‍ മഴയത്തു
മരവിച്ചു പാടുന്ന
പൂങ്കുയില്‍ ചാരത്തു വന്നുവെങ്കില്‍...
കുറിക്കുന്ന വരികള്‍
അതോരോന്നായി ഈണത്തില്‍
സ്രുതിമീട്ടി അവളൊന്നു പാടിയെങ്കില്‍
നിറമേഴു വിരിയിച്ചു
വാനില്‍ വിളങ്ങുന്ന
മഴവില്ലു മയിലായി താഴെ വന്നുവെങ്കില്‍
പാട്ടില്‍ മയങ്ങി നി-
ന്നെന്‍ മുന്നില്‍ അഴകുള്ള
പീലി നിവര്‍ത്തിയോന്നാടിയെങ്കില്‍



3 comments:

Manoj | മനോജ്‌ said...

നല്ല കവിത. “ശ്രുതി മീട്ടി അവളൊന്നു പാടിയെങ്കില്‍” & “മയിലായി ആടിയെങ്കില്‍” ഒത്തിരി ഇഷ്ടപ്പെട്ടു. :)

yookaydee said...

thank you manoj...please visit again...

കണ്ണൂരാന്‍ - KANNURAN said...

കവിതയുടെ തലക്കെട്ടു കൂടി മലയാളത്തിലാക്കൂ..